ന്യൂഡല്‍ഹി|
Last Modified വ്യാഴം, 21 ഓഗസ്റ്റ് 2014 (15:08 IST)
പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുമ്പോഴെല്ലാം ഇന്ത്യന്‍ സേന വേണ്ട തിരിച്ചടികള്‍ കൊടുക്കാറുണ്ടെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ടൂറിസം മന്ത്രിമാരുടെ കോണ്‍ഫറന്‍സില്‍ നിരന്തരമായുണ്ടാകുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ പതിനൊന്നു തവണയാണ് പാകിസ്ഥാന്‍ കരാര്‍ ലംഘിച്ചത്. ഈ മാസം പതിമൂന്നു തവണയാണ് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ ആക്രമണം അഴിച്ചു വിടുന്നത്.
ആഗസ്റ്റ് 25ന് നടത്താനിരുന്ന ഇരുരാജ്യങ്ങളിലേയും വിദേശകാര്യ സെക്രട്ടറിമാരുടെ യോഗം ഇന്ത്യ റദ്ദാക്കിയിരുന്നു.