നിയന്ത്രണരേഖയില്‍ വെടിവയ്പ്പ്, ഇന്ത്യ തിരിച്ചടിക്കുന്നു - സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍

 pakistan , india , jammu kashmir , jammu , ഇന്ത്യ , സൈനിക പോസ്‌റ്റ് , ജമ്മു കശ്‌മീര്‍ , പാകിസ്ഥാന്‍
പൂഞ്ച്| Last Modified വ്യാഴം, 28 ഫെബ്രുവരി 2019 (08:48 IST)
നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് തുടരുന്നു. പൂഞ്ച് മേഖലയിലാണ് ഇന്ത്യന്‍ സൈനിക പോസ്‌റ്റുകള്‍ക്ക് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. പ്രദേശത്ത് പാക് പ്രകോപനം തുടരുകയാണ്.

ബുധനാഴ്‌ച വൈകുന്നേരത്തോടെ കൃഷ്ണഗട്ടിയിലടക്കം 12 ഇടങ്ങളില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്റെ മറവിലൂടെ ഭീകരരെ അതിര്‍ത്തി കടത്താനുള്ള പാക് സര്‍ക്കാരിന്റെ ശ്രമം ഇത്തവണയും നടന്നേക്കുമെന്നാണ് സൂചന.

കനത്ത സുരക്ഷയാണ് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിയാല്‍കോട്ട് ഉള്‍പ്പെടയെുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സൈനിക വാഹനങ്ങളും യുദ്ധ ടാങ്കുകളും എത്തിച്ച് പാകിസ്ഥാന്‍ സന്നാഹങ്ങള്‍ കൂട്ടുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. കറാച്ചി മേഖലയില്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നുണ്ട്. നിരീക്ഷണ പറക്കലാണെന്നാണ് പാക് വിശദീകരണം.

അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ കരിംപട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി യുഎന്‍ രക്ഷാസമിതിയില്‍ ലോകരാജ്യങ്ങള്‍ രംഗത്തു വന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കുന്ന നിര്‍ദേശം യുഎന്നില്‍ നിര്‍ദേശം കൊണ്ടു വന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :