വിജയകാന്തിന്റെ മരണസമയത്ത് ന്യൂയോര്‍ക്കില്‍, ചെന്നൈയിലെത്തി അന്തിമോപചാരം അര്‍പ്പിച്ച് വിശാല്‍, 500 പേര്‍ക്ക് ഭക്ഷണം നല്‍കി നടന്റെ കൂടെ ആര്യയും

actor vishal
കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ജനുവരി 2024 (15:09 IST)
actor vishal
വിജയകാന്തിന്റെ മരണസമയത്ത് ന്യൂയോര്‍ക്കിലായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങില്‍ നടന്‍ വിശാലിന് പങ്കെടുക്കാനായില്ല. ചെന്നൈയില്‍ തിരിച്ചെത്തിയ വിശാല്‍ നേരെ വിജയകാന്തിന്റെ സ്മാരകത്തിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.


വിശാലിനൊപ്പം നടന്‍ ആര്യയും ഉണ്ടായിരുന്നു ഇരുവരും 500 പേര്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്തു.

നടികര്‍ സംഘത്തെ പുനരുജ്ജീവിപ്പിക്കാനായി വിജയകാന്ത് നടത്തിയ കഠിനാധ്വാനത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയ വിശാല്‍ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്ന അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പറഞ്ഞു. നടികര്‍ സംഘത്തിന് വിജയകാന്തിന്റെ പേര് നല്‍കുന്നതിനെക്കുറിച്ച് വിശാല്‍ സംസാരിച്ചു.വിഷയം അസോസിയേഷന്റെ അടുത്ത യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് നടന്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :