ജഡ്ജിമാര്‍ വിരമിച്ചയുടന്‍ ഭരണഘടനാപരമായ സ്ഥാനം വഹിക്കരുത്: ചീഫ് ജസ്റ്റിസ്

 സുപ്രീംകോടതി , ആര്‍എം ലോധ , ചീഫ് ജസ്റ്റിസ്, ന്യൂഡല്‍ഹി , പി സദാശിവം
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 26 സെപ്‌റ്റംബര്‍ 2014 (16:33 IST)
സുപ്രീംകോടതി ജഡ്ജിമാര്‍ വിരമിച്ചയുടന്‍ ഭരണഘടനാപരമായ സ്ഥാനം വഹിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ആര്‍എം ലോധ. വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ ഗവര്‍ണറാകുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതിയില്‍ നിന്ന് വിരമിക്കുന്ന ജഡ്ജിമാര്‍ രണ്ടുവര്‍ഷത്തേക്കെങ്കിലും ഭരണഘടനാപരമായ സ്ഥാനം വഹിക്കരുത്. ഇതിനായി നിയമഭേദഗതി വരുത്തണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതുപോലെ തന്നെ ജുഡീഷ്യനല്‍ നിയമന കമ്മിഷനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും. ജഡ്ജിമാരെ ജഡ്ജിമാര്‍ തന്നെ തെരഞ്ഞെടുക്കണമെന്നും ലോധ പറഞ്ഞു. അതേസമയം ഈ അഭിപ്രായം തന്റെ വ്യക്തിപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന പി സദാശിവം കേരള ഗവര്‍ണറായി നിയമതിനായതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സദാശിവം ഗവര്‍ണറായി നിയമിക്കപ്പെടുന്നതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികളും ബാര്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ പ്രസിഡന്റിനു സത്യവാചകം ചൊല്ലിക്കൊടുക്കുന്ന ചീഫ് ജസ്റ്റിസ് പദവിയില്‍ ഇരുന്നയാള്‍ പ്രസിഡന്റിനു താഴെയുള്ള ഓഫിസിലെത്തുന്നത് അനുചിതമാണെന്നുമായിരുന്നു ബാര്‍ അസോസിയേഷന്റെ ആരോപണം. എന്നാല്‍ കേരള ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ അദ്ദേഹം തയാറായതോടെ വിവാദങ്ങള്‍ക്ക് വിരാമാകുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :