ന്യൂഡല്‍ഹി|
jibin|
Last Updated:
ബുധന്‍, 24 സെപ്‌റ്റംബര്‍ 2014 (14:43 IST)
നിയമ വിരുദ്ധമായി കേന്ദ്രസര്‍ക്കാര്‍ അനുവധിച്ച 214 കല്‍ക്കരിപ്പാടങ്ങളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. നാല് കല്‍ക്കരി പാടങ്ങള്‍ക്ക് പ്രവര്‍ത്തനം തുടരാമെന്നും കോടതി വ്യക്തമാക്കി. കോള്‍ ഇന്ത്യയുടെയും എന്‍റ്റിപിസി യുടെയും കല്‍ക്കരിപ്പാടങ്ങള്‍ക്കാണ് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.
1993 നു ശേഷം വന്ന വിവിധ കേന്ദ്ര സര്‍കാരുകള്‍ കല്‍ക്കരി ഖനനത്തിനായി നല്‍കിയ അനുമതികള്‍ മാനദണ്ഡം പാലിക്കാതെയാണെന്ന് സുപ്രീം കോടതി ആഗസ്ത് 25-ന്
വിധിച്ചിരുന്നു. എന്നാല്‍, ഈ ഖനികളില്‍ രണ്ട് ലക്ഷം കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞതായി കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
'93-ന് ശേഷം നടന്ന 36 സ്‌ക്രീനിങ് സമിതികളെയും ചീഫ് ജസ്റ്റിസ് ആര്‍എം ലോധയുടെ നേതൃത്വത്തിലുള്ള ബെഞ്ച് 163 പേജുള്ള വിധിന്യായത്തില്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍, ഖനികളുടെ അനുമതി കോടതി റദ്ദാക്കിയിരുന്നില്ല.
നിലവിൽ പ്രവർത്തിച്ചു കൊണ്ടിച്ചിരിക്കുന്നതും കേന്ദ്ര സർക്കാർ റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ടതുമായ
46 കൽക്കരി ബ്ളോക്കുകളുടെ ഉടമകളോട് ആറു മാസത്തിനകം മറുപടി സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. കൽക്കരിപ്പാടങ്ങൾ
അനുവദിച്ചതിൽ സുതാര്യത തീരെയില്ലായിരുന്നുവെന്ന് നിരീക്ഷിച്ച കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അനുമതികൾ നൽകിയതെന്ന് കണ്ടെത്തി. സ്‌ക്രീനിംഗ് കമ്മിറ്റികൾ
സ്ഥിരതയോടെയല്ല തീരുമാനങ്ങളെടുത്തിരുന്നത്. മെറിറ്റ് പരിശോധിക്കാൻ കീഴ്‌വഴക്കമോ, മാർഗനിർദ്ദേശങ്ങളോ പിന്തുടർന്നില്ല. രാജ്യത്തിന്റെ സമ്പത്ത്
ക്രമവിരുദ്ധമായി വിതരണം ചെയ്യപ്പെട്ടു. പൊതു നന്മയും ജനതാൽപര്യവും സംരക്ഷിക്കപ്പെട്ടില്ലെന്നും വിധിയിൽ പറയുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.