അതിർത്തിയിലെ ഏകപക്ഷീയമായ നീക്കങ്ങളെ ശക്തമായി ചെറുക്കും, സൈന്യം സജ്ജമെന്ന് കരസേനാ മേധാവി

അഭിറാം മനോഹർ| Last Modified ശനി, 15 ജനുവരി 2022 (12:23 IST)
അതിർത്തിയിലെ നിലവിലെ ‌സ്ഥിതിഗതികളിൽ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് കരസേനാ മേധാവി എംഎം നരവണെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തിൽ നിന്നും ഉടലെടുക്കുന്നതാണെന്നും അതിനെ മറ്റ് വിധത്തിൽ ആരും തെറ്റിദ്ധരിക്കേണ്ടെന്നും നരവണെ പറഞ്ഞു.

അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രതികരണം അതിവേഗത്തിലായിരിക്കുമെന്ന് നരവണെ പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങളും തർക്കങ്ങളും തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിഹരിക്കണം. അതിർത്തിയിൽ ചൈനയുമായുണ്ടായ സംഘര്‍ഷം ചൂണ്ടിക്കാട്ടി സൈനിക ദിനത്തിന്‍റെ പശ്ചാത്തലത്തിലാണ് കരസേന മേധാവിയുടെ മുന്നറിയിപ്പ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :