ഭുവനേശ്വര്‍|
Last Modified ചൊവ്വ, 13 മെയ് 2014 (10:42 IST)
ഒറീസയിലെ ഖോരാപുഡ് ജില്ലയില്‍ നിന്നും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ട് പോയ 4 പേരില്‍ 2 പേരെ വധിച്ചു. രണ്ട് പേരെ വെറുതേ വിട്ടു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഖോരാപുഡ് ജില്ലയില്‍ നിന്നും നാല് പേരെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയത്. പൊലീസിന് വിവരം ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ചാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. കൊല്ലപ്പെട്ട രണ്ടു പേരുടെയും മൃതദേഹങ്ങള്‍ സമീപത്തുള്ള വനത്തില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
ഇവരുടെ ഗ്രാമത്തില്‍ ആയുധങ്ങളുമായെത്തിയ മാവോയിസ്റ്റ് സംഘം നാല് പേരെയും തട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇവരുടെ വാഹനങ്ങള്‍ സംഘം അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഗ്രാമത്തില്‍ പതിച്ച ലഘുലേഖകളില്‍ തങ്ങളുടെ സുഹൃത്തുക്കളെ സൈന്യം വധിച്ചതിലുള്ള പ്രതികാരമാണ് തട്ടിക്കൊണ്ടു പോകലെന്നും വ്യക്തമാക്കിയിരുന്നു.