ചെന്നൈ|
Last Modified ബുധന്‍, 8 ഫെബ്രുവരി 2017 (11:02 IST)
സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ താന്‍ രാജി പിന്‍വലിക്കുമെന്ന് കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം. പാര്‍ട്ടിയെ താന്‍ ഒരിക്കലും ഉപേക്ഷിച്ചിട്ടില്ലെന്നും തള്ളിപ്പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി, ബുധനാഴ്ച മാധ്യമങ്ങളെ കണ്ടപ്പോഴാണ് ആണ് ഒ പി എസ് നിലപാട് വ്യക്തമാക്കിയത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും ഒ പി എസ് വ്യക്തമാക്കി.
ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കും. സംശയം തീര്‍ക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കണം. പാര്‍ട്ടിക്ക് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരിച്ചെത്തിയാലുടന്‍ ഗവര്‍ണറെ കാണുമെന്നും പനീര്‍സെല്‍വം. ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണം സര്‍ക്കാരിന്റെ കടമയാണെന്നും ജയലളിതയുടെ മരണത്തില്‍ പല സംശയങ്ങള്‍ ഉണ്ടെന്നും ഒ പി എസ് മാധ്യമങ്ങളോട് പറഞ്ഞു.