ചെന്നൈ|
Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (17:57 IST)
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉയര്‍ത്തിയ മുതിര്‍ന്ന നേതാവ് പി എച്ച് പാണ്ഡ്യനെതിരെ എ ഡി എം കെ നേതാക്കള്‍. ഡി എം കെയുടെ താല്പര്യാര്‍ത്ഥമാണ് പാണ്ഡ്യന്‍ പ്രവര്‍ത്തിക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുമ്പ് തെരഞ്ഞെടുപ്പുകളില്‍ സ്വതന്ത്രനായി പി എച്ച് പാണ്ഡ്യന്‍ പ്രവര്‍ത്തിച്ചിരുന്നു. അദ്ദേഹം, ഡി എം കെയുടെ താല്പര്യാര്‍ത്ഥമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും നേതാക്കള്‍ ആരോപിച്ചു.
ജയലളിത ആശുപത്രിയിലാകുന്നതിനു മുമ്പ് അവരുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ വാക്കുതര്‍ക്കം നടന്നെന്നും അവരെ ആരോ തള്ളി വീഴ്ത്തിയെന്നും പി എച്ച് പാണ്ഡ്യന്‍ വാര്‍ത്താസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് നേതാക്കള്‍ രംഗത്തെത്തിയത്.