പ്രതിപക്ഷ നേതൃത്വം; കോണ്‍ഗ്രസ് ഉറച്ചു തന്നെ

ന്യൂഡല്‍ഹി| VISHNU.N.L| Last Modified ശനി, 5 ജൂലൈ 2014 (13:47 IST)
പാര്‍ലമെന്റ്‌ സമ്മേളനത്തിന്‌ മുന്നോടിയായി സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം ഇന്ന്‌ നടക്കും. പ്രതിപക്ഷ സ്ഥാനത്തിനായുള്ള അവകാശം ശക്തമായി ഉന്നയിക്കുവാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

അതെ സമയം കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അര്‍ഹതയില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാരും ബിജെപിയും. ആവശ്യം അംഗീകരിക്കാത്ത പക്ഷം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്. എന്നാല്‍ ഇതിന് എത്രകണ്ട് വിജയസാധ്യത ഉണ്ടെന് പറയാന്‍ കഴിയില്ല.

44 സീറ്റുകള്‍ മാത്രം ലഭിച്ചതിനാല്‍ കോണ്‍ഗ്രസ്‌ പ്രതിപക്ഷത്തിരിക്കുവാന്‍ യോഗ്യരല്ല എന്ന വാദം എന്‍ഡിഎ സര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. ഏറ്റവും കുറഞ്ഞത്‌ പത്തു ശതമാനമെങ്കിലും സീറ്റ്‌ പാര്‍ലമെന്റിലുണ്ടാവണമെന്ന ആദ്യ ലോകസഭാ സ്പീക്കറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ ഇങ്ങനെയൊരു വാദം ഉണ്ടായത്‌. മുന്‍കാലത്തെ പല കോണ്‍ഗ്രസ്‌ സര്‍ക്കാറും പ്രതിപക്ഷത്തെ ഇതിലൂടെ ഒഴിവാക്കിയിട്ടുമുണ്ടെന്ന കാര്യവും അവര്‍ ഉന്നയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :