1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. PC George against survivor in actress attack case

കേസ് കാരണം കൂടുതൽ അവസരം കിട്ടി, ആക്രമിക്കപ്പെട്ട നടിയെ അപമാനിച്ച് പിസി ജോർജ്

PC George
നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയെ അപമാനിച്ച് മുൻ എംഎൽഎ പി സി ജോർജ്. കേസ് കാരണം നടിക്ക് കൂടുതൽ സിനിമകൾ കിട്ടിയെന്നാണ് പിസി ജോർജ് പറഞ്ഞത്.
 
എന്നാ അതിജീവിതയോ, അങ്ങനെയല്ലെ പറയുന്നത്.. എന്നാ ഉപജീവിതയോ? അതിജീവിത. അതിജീവിതയ്ക്ക് ഒത്തിരി സിനിമ കിട്ടുന്നുണ്ട്, പിന്നെന്നാ? കിട്ടട്ടേ.. അതിജീവിത രക്ഷപ്പെട്ടു. അതല്ലെ നമുക്ക് ആവശ്യം. പ്രശ്‌നമൊന്നുമില്ലന്നേ.. അതിക്കൂടുതലൊന്നും പറയാന്‍ പാടില്ലല്ലോ- കോട്ടയം പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജോര്‍ജിന്റെ പരാമർശം.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഹര്‍ ഘര്‍ തിരംഗ മറ്റന്നാള്‍ മുതല്‍; വീടുകളില്‍ ദേശീയ പതാക രാത്രി താഴ്‌ത്തേണ്ടതില്ല !