ജാതിപേര് വിളിച്ചാൽ ശുദ്രർക്ക് മാത്രം എന്തിന് അപമാനം, വീണ്ടും വിവാദമുയർത്തി പ്രജ്ഞാ സിങ് താക്കൂർ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 14 ഡിസം‌ബര്‍ 2020 (13:27 IST)
കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തത് കൊണ്ടാണ് ശുദ്രർക്ക് സ്വയം അവമതിപ്പ് തോന്നുന്നതെന്ന് ബിജെപി നേതാവും പാർലമെന്റ് അംഗവുമായ പ്രജ്ഞാ സിങ് താക്കൂർ. ധർമശാസ്‌ത്രങ്ങളിൽ ഇക്കാര്യങ്ങളെപറ്റി വിശദീകരിക്കുന്നുണ്ടെന്നും പ്രജ്ഞാ സിങ് പറഞ്ഞു.

ബ്രാഹ്മണനെ ബ്രാഹ്മണൻ എന്ന് വിളിച്ചാലും ക്ഷത്രിയരെ ക്ഷത്രിയരെന്ന് വിളിച്ചാലോ അവർക്കാർക്കും തന്നെ പ്രശ്‌നങ്ങളില്ല. വൈശ്യനെ വൈശ്യൻ എന്ന് വിളിച്ചാലും പ്രശ്‌നമില്ല. എന്നാൽ ശുദ്രനെ ശുദ്രൻ എന്ന് വിളിച്ചാൽ അവർക്ക് പ്രശ്‌നമാണ്. കാരണം അവർക്ക് കാര്യങ്ങളെ പറ്റി ശരിയായ ധാരണയില്ലാത്തത് കൊണ്ടാണ് പ്രജ്ഞാ സിങ് പറഞ്ഞു.

അതേസമയം ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡക്കെതിരെ പശ്ചിമ ബംഗാളിൽ നടന്ന ആക്രമണത്തെ പരാമർശിച്ചു കൊണ്ട് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ കടുത്ത രീതിയിലാണ് പ്രജ്ഞാ വിമർശിച്ചത്. മമതയുടെ ഭരണം തീരാൻ പോവുകയാണ്. ഇന്ത്യയെ രക്ഷിക്കാൻ ഹിന്ദുക്കൾ ഉണ്ട് അവർ മമതയ്‌ക്ക് മറുപടി നൽകും പ്രജ്ഞാ സിങ് പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :