മെഡലുകൾ കത്തിക്കാനുള്ള സൈനികരുടെ ശ്രമം അപമാനകരം: പരീക്കർ

വൺ റാങ്ക് വൺ പെൻഷന്‍ , മനോഹർ പരീക്കർ , മെഡലുകൾ കത്തിക്കും
ന്യൂഡൽഹി| jibin| Last Modified ശനി, 14 നവം‌ബര്‍ 2015 (10:37 IST)
വൺ റാങ്ക് വൺ പെൻഷന്‍ പദ്ധതിയിലെ സര്‍ക്കാര്‍ നയത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി രാജ്യം നൽകിയ ആദരവായ മെഡലുകൾ കത്തിക്കാനുള്ള സൈനികരുടെ ശ്രമം രാജ്യത്തിനു തന്നെ അപമാനമായെന്ന് പ്രതിരോധമന്ത്രി മനോഹർ പരീക്കർ.

രാജ്യ സേവനത്തിന് അവര്‍ക്കു നല്‍കിയ ആദരവാണ് മെഡലുകള്‍. സൈനികരുടെ ഈ നിക്കത്തിനു പിന്നില്‍ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടോ എന്ന് സംശയമുണ്ടെന്നും പരീക്കർ പറഞ്ഞു.

മെഡലുകൾ കത്തിക്കാനുള്ള സൈനികരുടെ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് അവർക്ക് തെളിയിക്കാനാകുമോ.
മെഡലുകൾ കത്തിച്ചുകളയുന്നതും തിരികെ നൽകുന്നതും രാജ്യത്തിനും സൈനികർക്കും അപമാനമാണ്. അവരുടെ പ്രവർത്തികൾ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ലെന്ന് തെളിയിക്കണമെന്നും പരീക്കർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :