രഹസ്യ സാങ്കേതിക വിദ്യയുമായി ഡിആര്‍ഡിഒ, ഇന്ത്യയുടെ അന്തര്‍വാഹിനികള്‍ ഇനി കരുത്തരാകും...!

ന്യൂഡല്‍ഹി| VISHNU N L| Last Updated: വെള്ളി, 13 നവം‌ബര്‍ 2015 (18:46 IST)
പ്രതിരോധ ഗവേഷണ വികസന ഏജന്‍സി( ഡി ആര്‍ ഡി ഒ ) അന്തര്‍വാഹിനികളുടെ പ്രവര്‍ത്തന ശേഷി കൂട്ടുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കാനൊരുങ്ങുന്നു.

എയര്‍ ഇന്‍ഡിപ്പെന്റന്‍ഡ് പ്രൊപ്പല്‍‌ഷന്‍ ( എ ഐ പി ) എന്ന സാങ്കേതിക വിദ്യയാണ് ഡി ആര്‍ ഡി ഒ വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഭാവിയില്‍ നിര്‍മ്മിക്കുന്ന അന്തര്‍വാഹിനികളില്‍ ഇനി ഈ സാനേതിക വിദ്യയായാകും ഉണ്ടാവുക.

നിലവില്‍ സാധാരണ ഡീസല്‍ അന്തര്‍വാഹിനികള്‍ക്ക് ഓരോ 24 മണിക്കൂറുകള്‍ക്ക് ശേഷവും ഓക്സിജന്‍ നിറയ്ക്കുന്നതിനായി ജലോപരിതലത്തിലേക്ക് എത്തേണ്ടതായുണ്ട്. അന്തര്‍വാഹിനികള്‍ ബാറ്ററിയാല്‍ പ്രവര്‍ത്തിക്കപ്പെടുന്നതുകൊണ്ടാണ് ഈ അവസ്ഥ ഉണ്ടാകുന്നത്.

ബാറ്റരി റീചാര്‍ജ് ചെയ്യണമെങ്കില്‍ കൂടുതല്‍ വായു സംഭരിക്കുകയും ഉള്ളിലുള്ള പുക പുറത്ത് വിടുകയും വേണം. ഇതിനായി ജപോപരിതലത്തിലേക്ക് എത്തുക എന്നത് അത്യാവശ്യമാണ്. എന്നാല്‍ ഇത് അന്തര്‍വാഹിനികളെ പെട്ടെന്ന് കണ്ടെത്താന്‍ കാരണമാകും.

എന്നാല്‍ പുതിയ സാങ്കേതിക വിദ്യ എത്തുന്നതോടെ അന്തര്‍വാഹിനികള്‍ക്ക് കൂടുതല്‍ സമയം കടലിന്നടില്‍ കഴിയാന്‍ സാധിക്കും. എഐപി സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത് ഫ്യൂവല്‍ സെല്ല് സാങ്കേതിക വിദ്യയിലാകും.

അതായത് മെഥനോള്‍ പോലെയുള്ള് ഓര്‍ഗാനിക് സംയുക്തം ഹൈഡ്രജന്‍ ഉത്പാദിപ്പിക്കുകയും അതുവഴി വൈദ്യുതി ഉത്പാദിപ്പിക്കാനും സാധിക്കും. അതിനാല്‍ ജലോപരിതലത്തില്‍ എത്താതെ അന്തര്‍വാഹിനികള്‍ക്ക് കൂടുതല്‍ നേരം വെള്ളത്തില്‍ മറഞ്ഞുകിടക്കാന്‍ സാധിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :