തിരുച്ചിറപ്പള്ളി|
VISHNU N L|
Last Modified വെള്ളി, 13 നവംബര്‍ 2015 (17:00 IST)
കനത്ത മഴയില്ലും കാറ്റിലും തമിഴ്നാട്ടില്‍ ആകെ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്തിനെ ഭീതിയിലാക്കി എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതി വാര്‍ത്തകള്‍.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധ ഉണ്ടായിട്ടുണ്ടോ എന്ന് സംശയിച്ചിരിക്കുന്നത്.
എച്ച് വണ്‍ എന്‍ വണ്‍ ബാധയുടെ ലക്ഷണങ്ങളുമയി പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. രക്തപരിശോധനാ ഫലം വന്നതിന് ശേഷമേ സ്ഥിരീകരണമാകൂ.
എന്നാല്‍ രോഗ ലക്ഷണങ്ങള്‍ കാണിച്ചതിനാല്‍ മഹാത്മാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ഥിയെ വിശദമായ പരിശോധനകള്‍ക്ക് വിധേയനാക്കിയിരിക്കുകയാണ്.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ചിട്ടുണ്ട്. കുട്ടിയുടെ ബന്ധുക്കളും അടുത്തിടപഴകിയിരുന്നവരും ഇവരുടെ നിരീക്ഷണത്തിലാണ്.