ചെന്നൈയില്‍‌നിന്ന് ഒരു ഓണം സ്പെഷ്യല്‍ കൂടി

ചെന്നൈ| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2014 (10:32 IST)
ചെന്നൈയില്‍ നിന്നു കേരളത്തിലേക്ക് ഒരു ഓണം സ്പെഷ്യല്‍ ട്രെയിന്‍ കൂടി. ഇതോടെ സ്പെഷ്യലുകളുടെ എണ്ണം മൂന്നായി. സെപ്റ്റംബര്‍ നാലിനു ചെന്നൈ സെന്‍ട്രലില്‍ നിന്നു തിരുവനന്തപുരത്തേക്കാണ് പുതിയ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍(06347).

വൈകിട്ട് 3.15നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 7.45നു തിരുവനന്തപുരത്തെത്തുന്ന രീതിയിലാണ് ഷെഡ്യൂള്‍. കേരളത്തിലെ സ്റ്റോപ്പുകള്‍: പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൌണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം റിസര്‍വേഷന്‍ ഇന്ന് ആരംഭിക്കും.

ചെന്നൈ - എറണാകുളം, ചെന്നൈ - മംഗലാപുരം റൂട്ടില്‍ നേരത്തേ സ്പെഷല്‍ പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബര്‍ മൂന്നിനു തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കും സര്‍വീസ് പ്രഖ്യാപിച്ചുവെങ്കിലും തിരുവനന്തപുരത്തേക്കു ഓണം സ്പെഷ്യല്‍ ട്രെയിനുണ്ടായിരുന്നില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :