രാജ്യത്ത് 2135 ഒമിക്രോൺ ബാധിതർ, മുന്നിൽ മഹാരാഷ്ട്രയും ഡൽഹിയും: കേരളം മൂന്നാമത്

അഭിറാം മനോഹർ| Last Modified ബുധന്‍, 5 ജനുവരി 2022 (12:43 IST)
രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദമായ സ്ഥിരീകരിച്ചവരുടെ എണ്ണം 2135 ആയി. ഇന്നലെ 243 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഇതുവരെ 828 പേർ ഒമിക്രോണിൽ നിന്നും മുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. മഹാരാഷ്ട്രയിൽ 653 പേർക്കും ഡൽഹിയിൽ 464 പേർക്കും പുതിയ വകഭേദം കണ്ടെത്തി. 185 കേസുകളുള്ള കേരളമാണ് പട്ടികയിൽ മൂന്നാമത്. രാജ്യത്ത് 24 സംസ്ഥാനങ്ങളിലാണ് ഇതുവരെ ഒമിക്രോൺ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :