1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Omicron in India

Breaking News: ഒമിക്രോണ്‍ ഇന്ത്യയിലും; രണ്ട് പേരില്‍ രോഗം സ്ഥിരീകരിച്ചെന്ന് കേന്ദ്രം

Omicron
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തുനിന്നു കര്‍ണാടകയില്‍ എത്തിയ 66ഉം 46ഉം വയസ്സുള്ള രണ്ടു പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ഇവരെ ഉടന്‍ തന്നെ ഐസലേഷനില്‍ ആക്കിയതിനാല്‍ രോഗവ്യാപന ഭീഷണിയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തെ യുഎഇയിലും സൗദി അറേബ്യയിലും യുഎസ്സിലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. 
 
 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലും കേരളത്തിലുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം