മോശം കയ്യക്ഷരത്തിൽ മെഡിക്കൽ റിപ്പോർട്ട് നൽകി; ഡോക്ടർമാക്ക് എട്ടിന്റെ പണികൊടുത്ത് കോടതി

Sumeesh| Last Modified വ്യാഴം, 4 ഒക്‌ടോബര്‍ 2018 (15:39 IST)
ലക്നൌ: ഡോക്ടർമാരുടെ കുറിപ്പടികളെക്കുറിച്ച് പലപ്പോഴും പരാതികൾ ഉയരാറുണ്ട്. ഏത് മരുന്നാണ് എഴുതിയത് എന്ന മനസിലാവാതെ മരുന്നുകൾ മാറി നൽകിയ സംഭവങ്ങാൾ പോലുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ വായിക്കാനാവാത്ത കൈപ്പടിയിൽ മെഡിക്കൽ റിപ്പോർട്ട് നൽകിയ ഡോക്ടമാർക്ക് പിഴ വിധിച്ചിരിക്കുകയാണ് കോടതി.

അലഹബാദ് ഹൈക്കോടതിയുടെ ലക്നൌ ബെഞ്ചിന്റേതാണ് നടപടി. വായിക്കാനാവാത്ത തരത്തിലുള്ള മെഡിക്കൽ റിപ്പോർട്ടുകൾ സ്ഥിരമായി സമർപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ടി പി ജെസ്സ്വാൾ, പി കെ ഗോയയൽ, ആഷിശ് സക്സേന എന്നീ ഡോക്ടർമാർക്ക് കോടതി 5000 രൂപ പിഴ വിധിച്ചത്. രോഗികൾക്ക് ഇത്തരത്തിലാനോ കുറിപ്പടികൾ നൽകുന്നത് എന്നും കോടതി ഡോക്ടർമാരോട് ചോദിച്ചു.

എളുപ്പമുള്ള ഭാഷയിലും വായിക്കാനാവുന്ന കൈപ്പടയിലും കോടതിതിക്ക് റിപ്പോർട്ട് നൽകണമെന്ന് ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടിക്കും, ആരോഗ്യ വകുപ്പ് ഡയറക്ടർ ജനറലിലും ആഭ്യന്തര പ്രിൻസിപ്പ്ല് സെക്രട്ടറിക്കും കോടതി നിർദേശം നൽകി. മെഡിക്കൽ റിപ്പോർട്ടുകൾ കഴിവതും ടൈപ്പ് ചെയ്ത് സമർപ്പിക്കണം. മെഡിക്കൽ റിപ്പോർട്ട് കൃത്യമായി മനസിലാക്കാനായില്ലെങ്കിൽ സാക്ഷി മൊഴികൾ പോലും തെറ്റിപ്പോകുന്ന സാഹചര്യം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :