ന്യൂഡല്‍ഹി|
vishnu|
Last Modified വെള്ളി, 6 ഫെബ്രുവരി 2015 (20:14 IST)
ഇന്ത്യയില്‍ മതവിദ്വേഷം വര്‍ധിക്കുന്നുവെന്ന അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പ്രസ്താവനയ്ക്ക് ഇന്ത്യയുടെ മറുപടി. ഇന്ത്യയില്‍ ചില അപഭ്രംശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഒബാമയുടെ കൂടെ മതസമ്മേളനത്തില്‍ പങ്കെടുത്ത ടിബറ്റന്‍ ആത്മീയ ആചാര്യന്‍ ദലൈലാമ അടക്കം ഇന്ത്യയുടെ മതസഹിഷ്ണുത അനുഭവിച്ചതാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. കേന്ദ്ര ധനവകുപ്പ് മന്ത്രി അരുണ്‍ ജൈറ്റ്‌ലിയാണ് വിഷയത്തില്‍ പ്രതികരിച്ചത്.
ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ഇന്ത്യയിലെ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുതകണ്ട് ഞെട്ടുമായിരുന്നെന്നാണ്
ഒബാമ പറഞ്ഞത്. ഇന്ത്യയില്‍ മതങ്ങള്‍ തമ്മിലുള്ള അസഹിഷ്ണുത വര്‍ദ്ധിച്ചതായും ഒബാമ ചൂണ്ടിക്കാട്ടിയിരുന്നു. ദലൈലാമ അടക്കമുള്ള മത നേതാക്കളുടെ സാനിധ്യത്തിലാണ് ഒബാമ അഭിപ്രായപ്പെട്ടത്. ഇതിനെതിരെയാണ് കേന്ദ്ര മന്ത്രി അരുണ്‍ ജൈറ്റ്‌ലി പ്രതികരിച്ചത്.
അമേരിക്കെന്‍ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനം വന്‍ വിജയമായിരുന്നു എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നതിനിടെയാണ് ഒബാമ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. സമാന പരാമര്‍ശം സന്ദര്‍ശന വേളയില്‍ ഒബാം പറഞ്ഞിരുന്നു. ഇന്ത്യയില്‍ ഏതു മത വിശ്വാസവും പുലര്‍ത്തനുള്ള സ്വാതന്ത്രം സംരക്ഷിക്കണമെന്നാണ് അന്ന് ഒബാമ പറഞ്ഞിരുന്നത്. രണ്ടു തവണയും ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ്.