വിശപ്പും, ദാഹവും സഹിച്ചാണ് 2011ലോകകപ്പ് നേടിയത്: ധോണി

 ലോകകപ്പ് ക്രിക്കറ്റ് , മഹേന്ദ്ര സിംഗ് ധോണി , പാകിസ്ഥാന്‍ ഇന്ത്യ , ടീം ഇന്ത്യ
സിഡ്‌നി| jibin| Last Modified വ്യാഴം, 5 ഫെബ്രുവരി 2015 (18:57 IST)
2011ലെ ലോകകപ്പിലെ മാനസിക സമ്മര്‍ദ്ദങ്ങളെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. ആരാധകര്‍ കാത്തിരുന്ന മിസ്‌റ്റര്‍ കൂളിന്റെ ഫൈനല്‍ അനുഭവങ്ങള്‍ വര്‍ഷങ്ങള്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പുറത്ത് വരുന്നത്.

ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ യുവരാജ് സിംഗിന്റെ തോളിലേറി ടീം സെമിയില്‍ എത്തിയപ്പോള്‍ മുന്നിലെത്തിയത് പാകിസ്ഥാനായിരുന്നു. ഇന്ത്യക്കാര്‍ക്ക് പാകിസ്ഥാനെക്കാളും വലിയൊരു എതിരാളി ലോകക്രിക്കറ്റില്‍ ഇല്ലാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദം അതി കഠിനമായിരുന്നു. എന്നാല്‍ പാകിസ്ഥാനെ സെമിയില്‍ തോല്‍‌പ്പിച്ച് ഫൈനലില്‍ എത്തിയപ്പോള്‍ ഇന്ത്യന്‍ ക്യാമ്പിന് സമ്മര്‍ദ്ദം താങ്ങാന്‍ കഴിഞ്ഞില്ല.

ഫൈനലില്‍ ശ്രീലങ്കയാണ് എതിരാളി എന്നറിഞ്ഞിട്ടും കൂള്‍ ആകാന്‍ കഴിഞ്ഞില്ലെന്നും ധോണി വ്യക്തമാക്കുന്നു. ഏറ്റവും പ്രത്യേകമായ കാര്യം ക്വോര്‍ട്ടര്‍ മുതല്‍ സമ്മര്‍ദ്ദം കാരണം ആര്‍ക്കും ഭക്ഷണം കഴിക്കാന്‍ സാധിച്ചില്ല. തല്‍ക്കാലം വിശപ്പ് മാറുമെന്നല്ലാതെ മുതിര്‍ന്ന താരങ്ങളടക്കം ആരും വയറ് നിറച്ച് ആഹാരം കഴിച്ചിരുന്നില്ല. അത്രയ്ക്കും സമ്മര്‍ദ്ദവും ടെന്‍‌ഷനും ഉണ്ടായിരുന്നതായും ഇന്ത്യക്ക് രണ്ട് ലോകകപ്പ് സമ്മാനിച്ച ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി വ്യക്തമാക്കുന്നു. വിമല്‍കുമാര്‍ രചിച്ച
The Cricket Fanatic's Essential Guide എന്ന പുസ്തകത്തിലായിരുന്നു വിജയനിമിഷത്തെക്കുറിച്ച് ധോണി മനസുതുറന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :