ലക്നോ|
jibin|
Last Modified തിങ്കള്‍, 18 മെയ് 2015 (09:35 IST)
യുപിയില്‍ ഒരു കുടുംബത്തിലെ സ്ത്രീകളെ നഗ്നരാക്കി മിനിറ്റുകളോളം റോഡിലൂടെ നടത്തിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ വന്‍ പ്രതിഷേധം. ഷാജഹാന്‍പുര്‍ ജില്ലയിലാണു സംഭവം നടന്നത്. നഗ്നരാക്കപ്പെട്ട സ്ത്രീകളുടെ കുടുംബത്തിലെ യുവാവ് ഇതേ ഗ്രാമത്തിലെ ഒരു പെണ്‍കുട്ടിയോടൊപ്പം ഒളിച്ചു പോയതിനെ തുടര്‍ന്നാണ് ഗ്രാമത്തിലെ ഒരു സംഘമാളുകള്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയത്.
സ്ത്രീകളെ നഗ്നരാക്കി മിനിറ്റുകളോളം റോഡിലൂടെ നടത്തിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിഷേധം അലയടിച്ചത്. കുറ്റക്കാരെ ഉടന്‍ അറസ്റ് ചെയ്യണമെന്നും കേസെടുക്കാന്‍ വൈകിപ്പിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി വേണമെന്നും സ്ഥലം സന്ദര്‍ശിച്ച മുന്‍ കേന്ദ്രമന്ത്രി ജിതിന്‍ പ്രസാദ് ആവശ്യപ്പെട്ടു.