എ കെ ജെ അയ്യര്‍|
Last Updated:
ഞായര്‍, 8 നവംബര്‍ 2020 (19:35 IST)
ബംഗളൂരു: സ്ത്രീകള്‍ ഉള്‍പ്പെടെ ഇരുനൂറിലേറെ പേര്‍ക്ക് സ്വന്തം നഗ്‌നചിത്രമായച്ച ആള്‍ അറസ്റ്റിലായി.കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ ചല്ലക്കരെ സ്വദേശി
രാമകൃഷ്ണ എന്ന 54 കാരനാണ് ഫോണിലൂടെ നഗ്‌നചിത്രം അയച്ചു പോലീസ് പിടിയിലായത്.
പരിചയമില്ലാത്ത നമ്പറില്‍ വാട്‌സ് ആപ്പ് വഴി നഗ്‌നചിത്രങ്ങള്‍ ലഭിക്കുന്നു എന്നു ചിലര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.ചിത്രത്തില്‍ കണ്ട ആളെ കുറിച്ച് പോലീസ് അന്വേഷിച്ചു.ഫോണ്‍ നമ്പര്‍ വഴിയും പോലീസ് അന്വേഷണം തുടര്‍ന്ന്.വെള്ളിയാഴ്ച ചലക്കരയിലെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടുകയും ചെയ്തു.
സ്ത്രീകളോട് അവരുടെ ചിത്രങ്ങള്‍ അയച്ചു തരാനും രാമകൃഷ്ണ ആവശ്യപ്പെട്ടിരുന്നു.ഇയാളുടെ സ്വന്തം സ്ഥലത്തു മാത്രം ലേറെ സ്ത്രീകള്‍ക്ക് നഗ്‌ന ചിത്രങ്ങള്‍ അയച്ചതായി രാമകൃഷ്ണ സമ്മതിച്ചു.