കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ എൻആർഐ സീറ്റുകൾ ഒഴിച്ചിടരുതെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ| Last Modified വെള്ളി, 11 സെപ്‌റ്റംബര്‍ 2020 (16:33 IST)
കേരളത്തിലെ സ്വശ്രയ മെഡിക്കൽ കോളേജുകളിലെ എൻആർഐ സീറ്റുകൾ വിദ്യാർഥികളെ ലഭിക്കാതെ വരുമ്പോൾ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റാതെ ഒഴിച്ചിടരുതെന്ന് സുപ്രീം കോടതി.
കേരളത്തിൽ
നിന്നും വിദ്യാർത്ഥികൾ ഇല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എൻആർഐ വിദ്യാർത്ഥികളെ ഈ സീറ്റുകളിൽ പ്രവേശിപ്പിക്കാമെന്നും സുപ്രീം കോടതി പറഞ്ഞു.

സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ 15 ശതമാനം സീറ്റുകളാണ് എന്‍.ആര്‍.ഐ. വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാറ്റി വച്ചിരിക്കുന്നത്. ബാക്കി വരുന്ന 85 ശതമാനം സീറ്റുകളിൽ 15 ശതമാനം സീറ്റുകളിലേക്ക് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് പ്രവേശനത്തിനായി നൽകാമെന്ന് സുപ്രീം കോടതി കഴിഞ്ഞ വർഷം വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :