നടി നൂര്‍ മാലാമ്പികയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി; മൃതദേഹം അഴുകിയ നിലയില്‍

noor
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 10 ജൂണ്‍ 2024 (17:11 IST)
noor
നടി നൂര്‍ മാലാമ്പികയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തി. മുംബയിലെ അന്തേരിയിലെ ഫ്‌ലാറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ശരീരം കണ്ടെത്തിയത്. ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപവാസികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. അസം സ്വദേശിയാണ് 32കാരിയായ നൂര്‍. നേരത്തേ ഖത്തര്‍ എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായി ജോലിചെയ്തിരുന്നു.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. കജോള്‍ നായികയായെത്തിയ ദി ട്രയല്‍ വെബ്‌സീരിസിലെ അഭിനയത്തിന് നൂര്‍ മാലാബിക ശ്രദ്ധിക്കപ്പെട്ടിരുന്നു. നിരവധി ചിത്രങ്ങളില്‍ താരം അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ 163k ഫോളോവേഴ്‌സുള്ള താരം ഇടക്കിടെ ഫോട്ടോസും വീഡിയോസും ഇടാറുണ്ടായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :