കൊലപാതകം, മോഷണങ്ങള്‍, പീഡനം, വിവാഹത്തട്ടിപ്പ്; ആടിന്റെ ജീവിതം ഇനി ജയിലില്‍ ഒടുങ്ങും...

തിരുവനന്തപുരം| VISHNU N L| Last Updated: ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (17:34 IST)
പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ ആട് ആന്റണി പിടിയിലായതോടെ തുമ്പുണ്ടായത് നിരവധി കുറ്റകൃത്യങ്ങള്‍ക്ക്. ഇനി ആയുഷ്കാലം മുഴുവനും ജയില്‍ കിടന്നാല്‍ മാത്രം അനുഭവിച്ച് തീര്‍ക്കാന്‍ പറ്റുന്നത്ര കേസുകളാണ് ആടിനെതിരെ ചര്‍ത്തിയിരിക്കുന്നത്. കൊലപാതകം, ഭവനഭേദനം, കവർച്ച, തെളിവ് നശിപ്പിക്കൽ, വിവാഹത്തട്ടിപ്പ്, അനാഥാലയങ്ങളുടെ പേരിലുള്ള സാമ്പത്തിക തട്ടിപ്പ് തുടങ്ങി ആടിന്റെ പേരിൽ നാട്ടിലും പുറത്തുമില്ലാത്ത കേസുകളൊന്നുമില്ല.

കേരളത്തിന് പുറമേ തമിഴ്നാട്, കർണാടകം , മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇയാൾക്കെതിരെ കേസുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. ഒളിവില്‍ കഴിയുന്ന കാലത്ത് ആന്ധ്രാപ്ര്ദേശിലും ഒരു കൊലപാതകത്തില്‍ ആട് ആന്റണി പ്രതിയാണ്. പൊലീസിന്റെ കണക്കനുസരിച്ച് സംസ്ഥാനത്തിനകത്തും പുറത്തുമായി മുന്നൂറിലധികം മോഷണക്കേസുകൾ ഇയാൾക്കെതിരെയുണ്ട്. വിവാഹവാഗ്ദാനം നൽകി സ്ത്രീകളെ കബളിപ്പിക്കുകയും പീഡിപ്പിക്കുകയും ചെയ്ത കേസുകൾ വേറെ വരാം.

ഒളിവില്‍ കഴിയുന്ന കാലത്ത് എത്തിയ സ്ഥലങ്ങളില്‍ എല്ലാം തന്നെ ഭാര്യമാരെ ഉണ്ടാക്കിയ ആട് ആന്റണി ഭാര്യമാരെ സന്തോഷിപ്പിക്കാനും ആഡംബര ജീവിതം നയിക്കാനും നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുണ്ട്. പൊലീസ് ഡ്രൈവറെ കൊലപ്പെടുത്തി അന്യ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുമ്പോഴും മോഷണം നിറുത്തിയില്ല. കൂടാതെ തട്ടിപ്പ് കേസുകളും വേറെ.

വർഷങ്ങൾക്ക് മുമ്പ് സ്വദേശമായ കുണ്ടറയിൽ ആടിനെയും സമീപത്തെ വീടുകളിലും സ്കൂളുകളിലും നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങളും കവർച്ച ചെയ്ത് കുപ്രസിദ്ധമായ ജീവിതം ആരംഭിച്ച ആന്റണിക്ക് പലസ്ഥലങ്ങളില്‍ നിന്നായി 20 ഭാര്യമാരുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഒന്നിലധികം ഭാര്യമാരെപ്പോലും ഒരേ വീട്ടില്‍ താമസിപ്പിക്കാന്‍ പോലും ആന്റണി ധൈര്യപ്പെട്ടിരുന്നു. പല സ്ത്രീകളില്‍ നിന്നുമായി ഇയാള്‍ക്ക് നിരവധി മക്കളുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള ...

ചൈനക്കാരുമായി പ്രേമവും വേണ്ട, സെക്‌സും വേണ്ട; ചൈനയിലുള്ള യു.എസ് ജീവനക്കാർക്ക് ട്രംപ് ഭരണകൂടത്തിന്റെ 'വിചിത്ര വിലക്ക്'
ചൈനയിലുള്ള യുഎസ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വിചിത്ര വിലക്കുമായി ട്രംപ് ഭരണകൂടം. ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ ...

'നിങ്ങൾ ആരാ, സൗകര്യമില്ല പറയാന്‍, അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതി'; തട്ടിക്കയറി സുരേഷ് ഗോപി
മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ ...

പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി ...

പുലര്‍ച്ചെ 2.33: വഖഫ് ഭേദഗതി ബിൽ രാജ്യസഭയിലും പാസാക്കി കേന്ദ്ര സര്‍ക്കാര്‍, ബില്‍ നിയമമായി; രാഷ്ട്രപതിയുടെ ഒപ്പിനയച്ചു
വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയതിന് പിന്നാലെ രാജ്യസഭയിലും പാസാക്കി കേന്ദ്ര ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ ...

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...