Last Modified ചൊവ്വ, 13 ഒക്‌ടോബര്‍ 2015 (19:04 IST)
തെരുവിലെ ബാലികാബാലന്മാരെ സ്വാധീനിച്ച് പീഡിപ്പിച്ച തമിഴ്നാട് സ്വദേശിയായ ഇഡ്ഡലിക്കച്ചവടക്കാരന്‍ അറസ്റ്റിൽ. കലമ്പോളി നിവാസി മാത്യൂസ് (40) ആണ് അറസ്റ്റിലായത്. ഇഡ്ഡലി വിൽപനയുമായി നഗരം ചുറ്റുന്ന ഇയാൾ തെരുവുകുട്ടികൾക്ക് ഇഡ്ഡലി നൽകിയാണ് സ്വാധീനിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു.
പീഡനത്തിന് ഇരയായ കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയെ തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി പൊലീസ് കസ്റ്റഡി റിമാൻഡിലാണ്. എന്നാല്‍ എത്ര കുട്ടികൾ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടെന്നും എത്രകാലമായി കുറ്റകൃത്യം തുടരുന്നുവെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.