ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി| Last Updated: തിങ്കള്‍, 1 ഡിസം‌ബര്‍ 2014 (15:23 IST)
പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ ദൈവം ആസാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജാമ്യാപേക്ഷ വൈദ്യപരിശോധന പൂര്‍ത്തിയായശേഷം പരിഗണിക്കാമെന്നും സുപ്രീം കോടതി അറിയിച്ചു. ഡിസംബര്‍ മൂന്നിനാണ് വൈദ്യപരിശോധന.

നാഡീസംബന്ധമായ ഗുരുതര അസുഖങ്ങളുണ്ടെന്നും ഉടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാകണമെന്നും ആശാറാം അറിയിച്ചതിനെത്തുടര്‍ന്നാണ് വൈദ്യ പരിശോധന. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആസാറാം ബാപ്പു ആശ്രമത്തിലെത്തിയ രാജസ്ഥാന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായത്. ഇപ്പോള്‍ രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലാണുള്ളത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :