ആള്‍ ദൈവത്തിന് ജാമ്യമില്ല

ഹരിയാന| Last Modified വ്യാഴം, 20 നവം‌ബര്‍ 2014 (11:39 IST)
ആള്‍ ദൈവം രാം പാലിന്റെ ജാമ്യം പഞ്ചാബ്- ഹൈക്കോടതി തള്ളി. 2008 ല്‍ അനുവദിച്ച ജാമ്യമാണ് കോടതി റദ്ദാക്കിയത്.


ഇന്നലെ രാത്രിയാണ് ഹിസാറിലെ ആശ്രമത്തിനുള്ളില്‍ വച്ച് രാം പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആശ്രമത്തിലുണ്ടായിരുന്ന വിശ്വാസികളെ നീക്കിയ ശേഷമായിരുന്നു അറസ്റ്റ്. രാംപാലിനെ കൂടാതെ മകനേയും അടുത്ത അനുയായികളേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

2006-ല്‍ അനുയായികള്‍ ഗ്രാമീണനെ കൊലപ്പെടുത്തിയെന്ന കേസിലാണ് രാംപാലിനെതിരെ കോടതി അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ചത്. ചൊവ്വാഴ്ച രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിനു നേരെ രാം പാലിന്റെ അനുയായികള്‍ വെടിയുതിര്‍ത്തിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :