കേരളത്തിന് തിരിച്ചടി; കെ-റെയിലിന് തല്‍ക്കാലം അനുമതിയില്ലെന്ന് കേന്ദ്രം

രേണുക വേണു| Last Modified ബുധന്‍, 2 ഫെബ്രുവരി 2022 (16:08 IST)

കെ-റെയിലിന് തത്കാലം അനുമതി നല്‍കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം നല്‍കിയ ഡിപിആര്‍ അപൂര്‍ണമെന്നും സാങ്കേതികമായും സാമ്പത്തികമായും പ്രായോഗികമാണോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ നിന്നുള്ള എംപിമാരായ എന്‍കെ പ്രേമചന്ദ്രനും കെ മുരളീധരനും ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :