വിമാനത്താവളങ്ങളുമായി കെ-റെയിൽ ബന്ധിപ്പിക്കുന്നത് നഷ്ടമെന്ന് ഡിപിആർ: കൊച്ചിയിൽ മാത്രം പ്രായോഗികം

അഭിറാം മനോഹർ| Last Modified ചൊവ്വ, 18 ജനുവരി 2022 (21:47 IST)
സില്‍വര്‍ലൈന്‍ എല്ലാ വിമാനത്താവളങ്ങളുമായും ബന്ധിപ്പിക്കുന്നത് നഷ്ടമാകുമെന്ന് ഡിപിആര്‍. യാത്രക്കാർ കുറയുമെന്ന വിലയിരുത്തലിൽ തിരുവനന്തപുരം വിമാനത്താവളവുമായി കെ-റെയിലിനെ ബന്ധിപ്പിക്കാനുള്ള ആലോചന ഉപേക്ഷിച്ചതായാണ് സൂചന.

നെടുമ്പാശ്ശേരി വിമാനത്താവളവുമായി പാത ബന്ധിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് അനുകൂല തീരുമാനമുള്ളത്. അതേസമയം കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളുമായി കെ-റെയില്‍ ബന്ധിപ്പിക്കാനാകില്ലെന്നും ഡിപിആര്‍ വിശദീകരിക്കുന്നു. നിലവിലെ അലൈൻമെന്റ് വിമാനത്താവളങ്ങളുമായി വളരെ അകലെയാണ്.

അതേസമയം കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ കാക്കനാടുമായി കെ റെയിലിനെ ബന്ധിപ്പിക്കാന്‍ സാധിക്കും. അനിശ്ചിതത്വത്തിലുള്ള കോഴിക്കോട് ലൈറ്റ് മെട്രോയുമായി സില്‍വർ ലൈൻ ബന്ധിപ്പിക്കുമെന്നും ഡിപിആറിൽ പറയുന്നു.കോഴിക്കോട് ലൈറ്റ് മെട്രോയുടെ വലതുവശത്തായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനും ഇടതുവശത്തായി സില്‍വര്‍ലൈന്‍ സ്‌റ്റേഷനും എന്നരീതിയിലാണ് ഡിപിആര്‍ വിഭാവനം ചെയ്‌തിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :