സ്വവർഗ പങ്കാളിയെ ഇൻഷുറൻസ്/ബാങ്ക് അക്കൗണ്ട് നോമിനിയാക്കുന്നതിൽ നിയമ തടസ്സമില്ല

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2022 (15:19 IST)
സ്വവർഗ പങ്കാളിയെ ഇൻഷുറൻസ് നോമിനിയാക്കുന്നതിൽ നിയമപരമായ തടസ്സങ്ങളില്ലെന്ന് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ. കൊൽക്കത്തയിലെ സ്വവർഗദമ്പതികൾ നൽകിയ വിവരാവകാശ അപേക്ഷയിലാണ് എൽഐസി ഇക്കാര്യം വ്യക്തമാക്കിയത്.

സ്വവർഗപങ്കാളികൾ ഉൾപ്പടെ ആരെയും നോമിനിയാക്കി നിർദേശിക്കാമെന്നാണ് വിവരാവകാശത്തിന് മറുപടി ലഭിച്ചതെന്ന് ദമ്പതികൾ അറിയിച്ചു. ബാങ്ക് അക്കൗണ്ടിന് നോമിനിയെ വെയ്ക്കുന്നത് സംബന്ധിച്ച് ബാങ്കിങ് റെഗുലേഷൻസ് നിയമത്തിൽ വ്യ്വസ്ഥകളൊന്നും വെച്ചിട്ടില്ലെന്നാണ് ആർബിഐ അറിയിച്ചിട്ടുള്ളതെന്നും അതിനാൽ തന്നെ ബാങ്ക് അക്കൗണ്ടിലും നോമിനിയായി ആരെയും നിർദേശിക്കാമെന്നാണ് വ്യക്തമാകുന്നതെന്നും ഇവർ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :