ലോകകപ്പ് പ്രധാനമാണ്, എന്നാൽ അതിലും വലുതാണ് ബുമ്രയുടെ കരിയർ: അതിൽ റിസ്കെടുക്കില്ല - രോഹിത് ശർമ

അഭിറാം മനോഹർ| Last Modified ഞായര്‍, 16 ഒക്‌ടോബര്‍ 2022 (09:03 IST)
ലോകകപ്പ് പ്രധാനപ്പെട്ടതാണ് എന്നാൽ അതിലും പ്രധാനം ബുമ്രയുടെ കരിയറാണെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോകകപ്പിലെ ബുമ്രയുടെ അസാന്നിധ്യത്തെ പറ്റി സംസാരിക്കവെയാണ് ഇന്ത്യൻ താരം മനസ് തുറന്നത്.ക്വാളിറ്റി കളിക്കാരനാണ് ബുമ്ര. കഴിഞ്ഞ വർഷങ്ങളിലെല്ലാം മികച്ച രീതിയിലാണ് അദ്ദേഹം കളിച്ചത്. നിർഭാഗ്യവശാൽ അദ്ദേഹം പരിക്കിലേക്ക് വീണു. അതിൽ നമുക്കൊന്നും തന്നെ ചെയ്യാനില്ല.

ഒരുപാട് വിദഗ്ധരുമായി ബുമ്രയുടെ പരിക്കിനെ പറ്റി സംസാരിച്ചിരുന്നു. എന്നാൽ പോസിറ്റീവായ പ്രതികരണം ഒന്നും ലഭിച്ചില്ല. ലോകകപ്പ് വളരെ പ്രധാനപ്പെട്ട ഒന്നാണ് എന്നാൽ ബുമ്രയുടെ കരിയറിനാണ് വലിയ പ്രാധാന്യം കൊടുക്കുന്നത്. 28 വയസ് മാത്രമാണ് ബുമ്രയ്ക്ക് പ്രായം. ഇനിയും ഒരുപാട് മത്സരങ്ങൾ അദ്ദേഹത്തിന് മുന്നിലുണ്ട്. അതിനാൽ ഞങ്ങൾ റിസ്കെടുക്കുന്നില്ല. വിദഗ്ധരും ഇതേ കാര്യമാണ് നിർദ്ദേശിച്ചത്. രോഹിത് ശർമ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :