തിരുവനന്തപുരം|
Last Modified വ്യാഴം, 2 ഫെബ്രുവരി 2017 (17:19 IST)
പാചകം ചെയ്തല്ല താന്‍ ഡോക്‌ടറേറ്റ് നേടിയതെന്ന് ലക്ഷ്‌മി നായര്‍. താന്‍ ഡിഗ്രി എടുത്തിരിക്കുന്നതും പാചകം ചെയ്തൊന്നുമല്ല. പാചകം ഒരു കഴിവാണെന്നും പാചകത്തില്‍ കഴിവ് തെളിയിച്ചു എന്നത് ഒരു കുറ്റമാണെങ്കില്‍ അതൊരു കുറ്റമാണെന്നും ലക്ഷ്‌മി നായര്‍ പറഞ്ഞു. മാതൃഭൂമി ചാനലിനോട് സംസാരിക്കവെയാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്‍.
യോഗ്യതയുടെ അടിസ്ഥാനത്തിലാണ് താന്‍ പ്രിന്‍സിപ്പല്‍ ആയത്. പാചകത്തിന്റെ പേരില്‍ ഒരു സ്ത്രീയെ ആക്രമിക്കുന്നത് ശരിയല്ല. താനുമായി പരിചയം പോലും ഇല്ലാത്തവര്‍ വരെ മോശമായ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ഇട്ടു.
കോളജിലെ വിദ്യാര്‍ത്ഥികളുടെ ഭാവിയെ കരുതിയാണ് അഞ്ചുകൊല്ലം മാറി നില്‍ക്കാമെന്ന് സമ്മതിച്ചത്. അല്ലാതെ, താന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. ഇപ്പോള്‍ എടുത്തിരിക്കുന്നത് വലിയ തീരുമാനമാണെന്നും അത് വലിയ കാര്യമാണെന്നും അഞ്ചുവര്‍ഷം ചെറിയ കാലയളവല്ലെന്നും അവര്‍ പറഞ്ഞു.
ലോ അക്കാദമിയില്‍ നിന്ന് എന്തുവന്നാലും താന്‍ രാജി വെയ്ക്കില്ല. മാനേജ്‌മെന്റിന്റെ തീരുമാനത്തിന് എതിരെ ഒരിക്കലും കോടതിയില്‍ പോവില്ല. സമരം തുടര്‍ന്നാലും എസ് എഫ് ഐയും മാനേജ്‌മെന്റും തമ്മില്‍ ഉണ്ടാക്കിയ ധാരണകള്‍ തുടരുമെന്നും ലക്ഷ്‌മി നായര്‍ വ്യക്തമാക്കി.