ശ്രീനഗര്‍|
Last Updated:
ബുധന്‍, 31 ഡിസംബര്‍ 2014 (13:28 IST)
കാശ്മീരില്‍ തിരക്കിട്ട് സര്‍ക്കാര്‍ രൂപീകരിക്കാനില്ലെന്ന് പിഡിപി തോവ് മെഹബൂബ മുഫ്തി.സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ എന്‍ എന്‍ വോഹ്രയെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു മുഫ്തി.കാഷ്മീരിന്റെ വികസം ലക്ഷ്യം മുന്നില്‍ കണ്ടുള്ള സഖ്യത്തിനായിരിക്കും തങ്ങള്‍ ശ്രമിക്കുകയെന്നും മുഫ്തി വ്യക്തമാക്കി.
87 അംഗ നിയമസഭയില്‍ പിഡിപി (28), ബിജെപി (25), നാഷനല്‍ കോണ്‍ഫറന്‍സ് (15), കോണ്‍ഗ്രസ് (12), ചെറുകക്ഷികള്‍ (7) എന്നിങ്ങനെയാണ് സീറ്റ് നില. ഭൂരിപക്ഷത്തിന് 44 അംഗങ്ങളുടെ പിന്തുണയാണാവശ്യമായുള്ളത്. ബിജെപി -പിഡിപിസഖ്യത്തേക്കുറിച്ച് സജീവ ചര്‍ച്ചകള്‍ നടന്ന ഘട്ടത്തില്‍ ബിജെപി കൂട്ട്‌കെട്ടിനെതിരെ പിഡിപിയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതോടെ സഖ്യത്തിനുള്ള സാധ്യതകള്‍ അടഞ്ഞിരിക്കുകയാണ്. ഇരു പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഗവര്‍ണര്‍ നല്‍കിയ സമയം നാളെ അവസാനിക്കും.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.