ഗ്രെറ്റയ്കെതിരെ കേസെടുത്തിട്ടില്ല, വിശദീകരണവുമായി ഡൽഹി പൊലീസ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 5 ഫെബ്രുവരി 2021 (08:07 IST)
ഡൽഹി: കർഷക സമരത്തിന് പിന്തുണ അറിയിച്ച് ട്വീറ്റ് ചെയ്ത സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റയ്ക്കെതിരെ കേസ് എടുത്തു എന്ന പ്രചരണങ്ങൾ തള്ളി ഡൽഹി പൊലീസ്. ഗ്രെറ്റ് ത്യൂൻബെയ്‌യുടെ പേര് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നും, സമരത്തെ സഹായിയ്ക്കാൻ എന്ന പേരി പ്രചരിയ്ക്കുന്ന ടൂൾകിറ്റിനെതിരെയാണ് കേസെടുത്തിരിയ്കുന്നത് എന്നുമാണ് ഡൽഹി പൊലീസിന്റെ വിശദീകരണം. കർഷക സമരത്തെ സഹായിയ്ക്കാൻ എന്ന പേരിൽ ഗ്രെറ്റ പങ്കുവച്ച ടൂൾകിറ്റ് ഇവരുടെ അജണ്ട് വ്യക്തമാക്കുന്നതാണ് ഡൽഹി പൊലീസ് അധികൃതർ വെളിപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതേസമയം കർഷകരുടെ സമരത്തോടൊപ്പം എന്ന് വ്യക്തമാക്കി ഗ്രെറ്റ വീണ്ടും രംഗത്തെത്തുകയും ചെയ്തു. ഭീഷണി തന്നെ പിന്നോട്ടുവലിയ്ക്കില്ലെന്നും, വിദ്വേഷം, മനുഷ്യാവകാശ ലംഘനം എന്നിവാ തന്റെ നിലപാടിൽ ഒരു മാറ്റവും വരുത്തില്ലെന്നും ഗ്രെറ്റ ട്വീറ്റ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :