മോഡി ഇന്ത്യയില്‍ കുറച്ച് സമയമെങ്കിലും ചെലവഴിക്കണം: നിതീഷ് കുമാർ

ബിജെപി , നിതീഷ് കുമാർ , നിതീഷ് കുമാർ  , നരേന്ദ്ര മോഡി
പട്ന| jibin| Last Modified വ്യാഴം, 9 ജൂലൈ 2015 (10:32 IST)
ബിജെപി സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പരിഹസിച്ച് ബിഹാർ മുഖ്യമന്ത്രി രംഗത്ത്. വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം തുടരുന്ന മോഡി കുറച്ച് സമയം സ്വന്തം രാജ്യത്ത് സമയം ചെലവഴിക്കണം. സ്വന്തം രാജ്യത്ത് കുറച്ച് സമയം എങ്കിലും ചെലവിടാൻ പ്രധാനമന്ത്രിക്ക് സാധിക്കുന്നത് അനുഗ്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ദിവസം കഴിയുന്തോറും ബിജെപി സർക്കാരില്‍ അഴിമതികള്‍ വര്‍ദ്ധിക്കുകയാണ്. അധികാരത്തിലേറി ഒരു വർഷം തികഞ്ഞപ്പോൾ ഒരു അഴിമതിയും സർക്കാരിനു നേരെ ഉയർന്നിട്ടില്ലെന്ന മോഡി സര്‍ക്കാരിന്റെ വാദങ്ങള്‍ കുറച്ച് നാളുകള്‍ക്കൊണ്ട് തകര്‍ന്നു വീണു. അഴിമതി കൊണ്ടുദ്ദേശിക്കുന്നത് പണം തട്ടിയെടുക്കുക മാത്രമല്ല. മറിച്ച് നിയമത്തിന് വിധേയമായി സർക്കാർ പ്രവർത്തിക്കുന്നില്ല എന്നു കൂടിയാണെന്നും നിതീഷ് പറ‍ഞ്ഞു.

ലളിത് മോഡി -സുഷമ സ്വരാജ് വിവാദം ഗൗരവമുള്ള വിഷയമാണ്. തങ്ങളോട് വളരെ അടുത്തുനിൽക്കുന്നവർക്ക് എന്തും ചെയ്തു കൊടുക്കുന്ന ഭരണസംവിധാനമാണ് ഇപ്പോഴുള്ളത്. അതിനുശേഷം സംഭവത്തെ ന്യായീകരിക്കുകയും മനുഷ്യത്വത്തിന്റെ പേരിലാണ് താൻ സഹായിച്ചത് എന്നു പറയുന്നതൊക്കെയും ഒരു കാരണമല്ലെന്നും നിതീഷ് കുറ്റപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :