നിതിഷ് കുമാറിനെ ഫോണില്‍ വിളിച്ച് നരേന്ദ്ര മോഡി അഭിനന്ദിച്ചു

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (12:16 IST)
ബിഹാറില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി
മുന്നേറുന്ന മഹാസഖ്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭിനന്ദനം. നിയുക്തമുഖ്യമന്ത്രി നിതീഷ് കുമാറിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചതായി മോഡി ട്വീറ്റ് ചെയ്തു.

‘നിതിഷ് കുമാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. വിജയത്തില്‍ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു’ - മോഡി ട്വീറ്റില്‍ പറഞ്ഞു.

നേരത്തെ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ശിവസേന നേതൃത്വം എന്നിവരും നിതിഷ് കുമാറിന് അഭിനന്ദനം അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :