അസഹിഷ്‌ണുത: പുരസ്‌കാരം തിരിച്ചു നല്‍കുമെന്ന് അരുന്ധതി റോയി

 നരേന്ദ്ര മോഡി , അരുന്ധതി റോയി , അസഹിഷ്‌ണുത
ന്യൂഡല്‍ഹി| jibin| Last Modified വ്യാഴം, 5 നവം‌ബര്‍ 2015 (13:26 IST)
നരേന്ദ്ര മോഡി സര്‍ക്കാര്‍ അസഹിഷ്‌ണുത വളര്‍ത്തുന്നുവെന്ന കാരണത്താല്‍ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയും പുരസ്‌കാരം താന്‍ തിരിച്ചു നല്‍കുന്നതായി പ്രഖ്യാപിച്ചു. മികച്ച തിരക്കഥയ്ക്ക് 1989ല്‍ ലഭിച്ച ദേശീയ പുരസ്‌കാരം താന്‍ തിരിച്ചു നല്‍കുകയാണെന്നാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

മോഡി സര്‍ക്കാര്‍ വരുന്നതിന് മുമ്പ് തന്നെ ഉണ്ടാകാന്‍ പോകുന്ന വിപത്തുകളെ കുറിച്ച് അറിയാമായിരുന്നു. അതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഞെട്ടല്‍ തോന്നുന്നില്ല. സഹജീവികളെ കൊലപ്പെടുത്തുന്ന സംസ്‌കാരത്തെ അസഹിഷ്ണുത എന്നല്ല വിശേഷിപ്പിക്കേണ്ടത്. ഏതു സമയത്താണ് തങ്ങള്‍ ഇരയാകുക എന്ന ഭീതിയില്‍ ലക്ഷക്കണക്കിന് മുസ്‌ലികളും ക്രിസ്ത്യാനികളും രാജ്യത്ത് കഴിയുന്നുണ്ടെന്നും അരുന്ധതി പറഞ്ഞു.

രാജ്യത്തെ എഴുത്തുകാരും കലാകാരന്‍മാരും വിവിധ മേഖലകളിലുള്ള ബുദ്ധിജീവികളും നടത്തുന്ന പ്രതിഷേധത്തില്‍ പങ്കു ചേരാന്‍ തനിക്കൊരു ദേശീയ അവാര്‍ഡ് ഉണ്ടായതില്‍ സന്തോഷമുണ്ട്. ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിഷേധമാണ് ഇതെന്നും ഇതിന്റെ ഭാഗമായി മാറിയതില്‍ അഭിമാനമുണ്ടെന്നും അരുന്ധതി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ കുറിപ്പിലാണ് അവര്‍ ഈ കാര്യം വ്യക്തമാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :