ഷാരൂഖിന് പാകിസ്ഥാനിലേക്ക് വരാമെന്ന് ഭീകരൻ ഹാഫിസ് സയീദ്

നരേന്ദ്ര മോഡി , ഹാഫിസ് സയീദ്   , ബിജെപി , ഷാരൂഖ് ഖാന്‍
ന്യൂഡൽഹി| jibin| Last Modified ബുധന്‍, 4 നവം‌ബര്‍ 2015 (10:28 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്ന് വ്യക്തമാക്കിയ ബോളിവുഡ് താരം ഷാരൂഖ് ഖാനെതിരെ ബിജെപി നേതാക്കള്‍ രംഗത്തുവന്നതോടെ താരത്തിനെ പാകിസ്ഥാനിലേക്കു ക്ഷണിച്ച് ജമാഅത്തുദ്ദഅവ നേതാവ് ഹാഫിസ് മുഹമ്മദ് സയീദ് രംഗത്ത്. ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ടുന്ന മുസ്‌ലിമുകളെ പാകിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നതായും ഹാഫിസ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.

ഷാരൂഖ് ഖാന് പാകിസ്ഥാനിലേക്ക് വരാം. കലാ, കായിക മേഖലകളിലും സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്ന മുസ്‌ലിമുകള്‍
ഇന്ത്യയിൽ ഒരു സ്ഥാനം കണ്ടെത്തുന്നതിനായി ഇവർ പോരാടുകയാണ്. മുസ്‌ലിം ആയതുകൊണ്ട് ഇന്ത്യയിൽ ജീവിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നവര്‍ക്ക് പാകിസ്ഥനില്‍ എത്താമെന്നും ഹാഫിസ് മുഹമ്മദ് ട്വിറ്ററിലൂടെ വ്യക്തമാക്കി.

രാജ്യത്ത് അസഹിഷ്ണുത വർധിച്ചുവരുന്നതായി അഭിപ്രായപ്പെട്ട ഷാറൂഖ് ഖാനെതിരെ ബിജെപി നേതാക്കളായ കൈലാഷ് വിജയ്‌വർഗിയ, സ്വാധി പ്രാചി തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാന്‍ പാകിസ്ഥാന്‍ ഏജന്റാണ്. എത്രയും വേഗം അദ്ദേഹം പാകിസ്ഥാനിലേക്ക് പോകണം. രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ വര്‍ദ്ധിക്കുന്നുവെന്ന ആരോപണത്തില്‍ പുരസ്കാരം മടക്കിനൽകുന്നവർ ചെയ്യുന്നത് രാജ്യദ്രോഹമാണ്. അവരെ വിചാരണ ചെയ്യണമെന്നുമാണ് സാധ്വി പറഞ്ഞത്.

ഷാരൂഖ് ഇന്ത്യയിലാണ് ജീവിക്കുന്നത്. എന്നാൽ ആത്മാവ് പാകിസ്ഥാനിലാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഇവിടെ കോടികളാണ് കളക്‌ഷൻ നേടുന്നത്. എന്നാൽ ഇന്ത്യയിൽ അസഹിഷ്ണുതയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതു ദേശവിരുദ്ധ പ്രസ്താവനയല്ലെങ്കിൽ പിന്നെന്താണ്. യുഎന്നിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യയെന്നും കൈലാഷ് വിജയ്‌വർഗിയ പറഞ്ഞത്.

രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കലാകാരന്‍മാരും എഴുത്തുകാരും പ്രതികരിക്കുന്ന രീതിയോട് ബഹുമാനമുണ്ട്. പലരും ആലോചിക്കാതെ വാക്കുകള്‍ ഉപയോഗിക്കുകയാണ്. നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം മതേതര വാദി ആവാതിരിക്കുക എന്നതാണെന്നും കിംഗ് ഖാന്‍ വ്യക്തമാക്കിയിരുന്നു.

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹചര്യത്തിലേക്കും അവസ്ഥയിലേക്കും താന്‍ എത്തിയിട്ടില്ല. അവര്‍ സമൂഹത്തിനായി ചെയ്‌ത പ്രവര്‍ത്തികളേക്കാള്‍ കൂടുതലായി താന്‍ ഒന്നും ചെയ്‌തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ സമരരീതിയോട് ബഹുമാനമുണ്ട്. പ്രതിഷേധം കാര്യങ്ങള്‍ മാറ്റി മറിക്കുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അത് ധീരവും സത്യസന്ധവുമാണ്. ഒരു സിനിമ താരം എന്ന നിലയില്‍ തന്റെ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടെന്നും ഷാരൂഖ് പറഞ്ഞിരുന്നു.

നാം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ ആളുകള്‍ എന്റെ വീട്ടിനു മുന്നില്‍ വന്നു കല്ലെറിയുകയും ചെയ്യുന്നു. ഞാന്‍ ഒരു നിലപാട് എടുക്കുകയാണെങ്കില്‍, അതിന്റെ കൂടെ ഉറച്ചു നില്‍ക്കുമെന്നും ഷാരൂഖ് പറഞ്ഞു. അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യാ റ്റുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് ...

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ
കഴിഞ്ഞ വര്‍ഷം നടന്ന ചര്‍ച്ചയ്ക്കിടെ വിജയ് മുന്നോട്ട് വെച്ച പല നിബന്ധനകളും അംഗീകരിക്കാന്‍ ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ...

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര ...

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി
ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്രസര്‍ക്കാന് ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം ...

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത
വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു. വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി ...

സുപ്രിയ മേനോൻ അർബൻ നെക്സൽ, മരുമോളെ മല്ലിക സുകുമാരൻ അടക്കി നിർത്തണമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ
മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ നേരിട്ട് തന്നെയും വിമര്‍ശിച്ച മല്ലിക സുകുമാരനോട് ...