ബിഹാര്‍ നിയമസഭയ്ക്ക് മുന്നില്‍ ബിജെപി എംഎല്‍എമാരുടെ പ്രതിഷേധം

പാട്‌ന| Joys Joy| Last Modified വ്യാഴം, 19 ഫെബ്രുവരി 2015 (12:29 IST)
ബിഹാര്‍ നിയമസഭയ്ക്ക് മുന്നില്‍ ബി ജെ പി എംഎല്‍എമാരുടെ പ്രതിഷേധം. നിതീഷ് കുമാറിന്റെ ഏജന്റായി സ്പീക്കര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് ബി ജെ പി എം എല്‍ എമാരുടെ പ്രതിഷേധം. ജെ ഡിയുവിനെ പ്രതിപക്ഷമായി കണക്കാക്കാനാവില്ലെന്ന് ബി ജെ പി എം എല്‍ എമാര്‍ വ്യക്തമാക്കി.

ബി ജെ പിക്ക് പ്രതിപക്ഷസ്ഥാനം നല്കുന്നതിനു പകരം ജെ ഡി യുവിന് പ്രതിപക്ഷസ്ഥാനം നല്കുമെന്ന് സ്പീക്കര്‍ വ്യക്തമാക്കിയതോടെയാണ് ബി ജെ പി എം എല്‍ മാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും സ്പീക്കര്‍ പക്ഷപാതപരമായി പെരുമാറുകയാണെന്നും ബി ജെ പി നേതാക്കള്‍ ആരോപിച്ചു.

അതേസമയം, നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ പറ്റുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ജിതിന്‍ റാം മാഞ്ചി പറഞ്ഞു.
എല്ലാ എം എല്‍ എമാരുടെയും പിന്തുണ തേടുന്നതായി ജിതിന്‍ റാം മാഞ്ചി അറിയിച്ചു. നാളെയാണ് ബിഹാറില്‍ വിശ്വാസവോട്ടെടുപ്പ്. മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കുമെന്ന് ബി ജെ പി നേതാവ് നന്ദ് കിഷോര്‍ യാദവ് വ്യക്തമാക്കിയിട്ടുണ്ട്.

(ചിത്രത്തിനു കടപ്പാട്: ആനി)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :