അനിയത്തിയെ ചേര്‍ത്തുപിടിച്ച് ആസിഫിന്റെ മകന്‍, കുടുംബത്തോടൊപ്പം താരം, പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ജൂലൈ 2022 (10:06 IST)
ആസിഫിന്റെ കുടുംബ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.2013ലായിരുന്നു നടന്‍ വിവാഹിതനായത്.കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയായ സമയാണ് ഭാര്യ.ആദം അലി, ഹയ എന്നിവരാണ് മക്കള്‍.A post shared by Zama Asifali (@zama.asifali)

ആദം സഹോദരിയായ ഹയയെ ചേര്‍ത്ത് പിടിച്ചിരിക്കുന്ന കുടുംബചിത്രമാണ് പുതുതായി പുറത്തുവന്നത്. ആസിഫ് അലിയുടെ വരാനിരിക്കുന്ന സിനിമകളും ഏതൊക്കെയെന്ന് നോക്കാം.
നിവിന്‍ പോളി,ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് മഹാവീര്യര്‍..എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ജൂലൈ 21ന് പ്രദര്‍ശനത്തിനെത്തും.
ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കൂമന്‍.ജാഫര്‍ ഇടുക്കിയും ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.ട്വല്‍ത്ത് മാന്‍ തിരക്കഥാകൃത്ത് കെ ആര്‍ കൃഷ്ണകുമാറാണ് കൂമന്റേയും രചയിതാവ്. സെപ്റ്റംബര്‍ രണ്ടിന് റിലീസ് ചെയ്യാനാണ് സാധ്യത.മമ്മൂട്ടി - നിസ്സാം ബഷീര്‍ ടീമിന്റെ റോഷാക്ക് ചിത്രീകരണം പൂര്‍ത്തിയായി. അവസാന ഷെഡ്യൂള്‍ ദുബായിലായിരുന്നു. ഈ ത്രില്ലര്‍ ചിത്രത്തില്‍ ആസിഫ് അലി അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്.
റസൂല്‍ പൂക്കുട്ടി സംവിധാനം ചെയ്യുന്ന 'ഒറ്റ' ഒരുങ്ങുകയാണ്.ആസിഫ് അലിയും അര്‍ജുന്‍ അശോകനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :