സ്കൂളിൽ ബൈബിൾ നിർബന്ധമാക്കി, കർണാടകയിൽ ഹിജാബിന് പിന്നാലെ ബൈബിൾ വിവാദം

അഭിറാം മനോഹർ| Last Modified ചൊവ്വ, 26 ഏപ്രില്‍ 2022 (14:34 IST)
ഹിജാബ് നിരോധനത്തിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം. ബെംഗളൂരുവിലെ ക്ലാരൻസ് ഹൈസ്കൂളിൽ നിർബന്ധമാക്കിയെന്നാണ് ഹിന്ദു ജനജാഗ്രതി സമിതിയുടെ ആരോപണം. കുട്ടികൾ സ്കൂളിലേക്ക് ബൈബിൾ കൊണ്ടുവരുന്നത്
മാതാപിതാക്കൾ തടയരുതെന്ന് അധികൃതർ ആവശ്യപ്പെട്ടുവെന്നാണ് സംഘടനയുടെ ആരോപണം. ക്രൈസ്‌തവരല്ലാത്ത കുട്ടികളോടും ഇത്തര‌ത്തിൽ നിർബന്ധമായി ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടതായാണ് ആരോപണത്തിൽ പറയുന്നത്.

അതേസമയം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ കാര്യങ്ങൾ അംഗീകരിക്കാനാവില്ലെന്ന് കർണാടക പ്രൈമറി–സെക്കന്ററി വിദ്യാ‌ഭ്യാസമന്ത്രി ബിസി നാഗേഷ് പ്രതികരിച്ചു. അത്തരത്തിൽ സംഭവങ്ങൾ ശ്രദ്ധിക്കപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭഗവത് ഗീത പഠന ഭാഗമാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി എൻഡി‌ടി‌വി റിപ്പോർട്ട് ചെയ്‌തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :