ന്യൂഡല്‍ഹി|
Last Modified ബുധന്‍, 30 നവംബര്‍ 2016 (09:21 IST)
കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് ബേസ് മൂവ്മെന്റ് ആണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). കൊല്ലം, മലപ്പുറം, മൈസൂര്‍, ചിറ്റൂര്‍ കളക്ടറേറ്റുകളില്‍ ബോംബ് സ്ഫോടനങ്ങള്‍ നടത്തിയത് 2015 രൂപീകരിക്കപ്പെട്ട ബേസ് മൂവ്മെന്റിന്റെ പ്രവര്‍ത്തകരാണ്.
2015 ജനുവരിയില്‍ രൂപീകരിക്കപ്പെട്ട ഈ സംഘടന അല്‍-ക്വയ്ദയുടെ അനുഭാവസംഘടനയാണ്. ചെന്നൈയില്‍ നിന്നും മധുരയില്‍ നിന്നും അറസ്റ്റിലായ ബേസ് മൂവ്മെന്റ് പ്രവര്‍ത്തകരെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് എന്‍ ഐ എ ഇക്കാര്യം അറിയിച്ചത്.
പ്രതികളെ ഇന്ന് ബംഗളൂരുവിലെ എന്‍ ഐ എ കോടതിയില്‍ ഹാജരാക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം.