കളക്‌ടറേറ്റ് പരിസരത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവില്‍ സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീഷണി

സ്ഫോടനങ്ങള്‍ ആവര്‍ത്തിക്കുമെന്ന് പെന്‍ഡ്രൈവ് ദൃശ്യങ്ങള്‍

മലപ്പുറം| Last Modified ബുധന്‍, 2 നവം‌ബര്‍ 2016 (14:07 IST)
സ്ഫോടനങ്ങള്‍ ഇനിയും ആവര്‍ത്തിച്ചേക്കുമെന്ന സൂചനയും മുന്നറിയിപ്പുമായി പെന്‍ഡ്രൈവിലെ ദൃശ്യങ്ങള്‍. സ്ഫോടനം നടന്ന മലപ്പുറം കളക്‌ടറേറ്റ് പരിസരത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ ഉള്ളത്. തൃശൂര്‍ റേഞ്ച് ഐ ജി എം ആര്‍ അജിത് കുമാര്‍ പെന്‍ഡ്രൈവിലെ കാര്യങ്ങള്‍ വിശദമാക്കിയത്.

അടുത്തിടെ കൊല്ലത്തും മൈസൂരുവിലുമായി നടന്ന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും പെന്‍ഡ്രൈവിലുണ്ട്. ഈ ദൃശ്യങ്ങളില്‍ നിന്നാണ് സ്ഫോടനത്തിനു പിന്നില്‍ ഒരേസംഘം തന്നെയാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.

അതേസമയം, രാജ്യത്തു നടന്ന ചില സംഭവങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പെന്‍ഡ്രൈവിലും
ലഘുലേഖകളിലുമായിട്ടുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അന്വേഷണം നടക്കുന്നതിനാലാണ് ഇത്. സ്ഫോടനങ്ങള്‍ക്ക് പിന്നില്‍ ബേസ് മൂവ്മെന്റ് എന്ന സംഘടനയാണ്.

സ്ഫോടനം നടന്ന മലപ്പുറം കളക്‌ടറേറ്റ് വളപ്പില്‍ എന്‍ ഐ എ സംഘവും എത്തിയിട്ടുണ്ട്. സ്ഫോടനം നടന്ന സ്ഥലവും പെന്‍ഡ്രൈവും ലഘുലേഖകളും സംഘം പരിശോധിച്ചു. പ്രാഥമിക അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായും സംഘം ആശയവിനിമയം നടത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :