ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 5 സെപ്‌റ്റംബര്‍ 2014 (11:45 IST)
മാങ്ങാ മോഷ്ടിച്ചെന്ന ആരോപണത്തില്‍ പതിനാലുകാരനെ കച്ചവടക്കാരന്‍ കമ്പിവടിക്ക് അടിച്ച് കൊന്നു. ഡല്‍ഹിയിലെ സീമാപുരിയിലാണ് സംഭവം നടന്നത്.
കൂട്ടുകാര്‍ക്കും സഹോദരനുമൊപ്പം പാര്‍ക്കില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടി. ഈ സമയം പാര്‍ക്കിലെത്തിയ കച്ചവടക്കാരനും കൂട്ടാളികളും മാങ്ങ മോഷ്ടിച്ചെന്ന് പറഞ്ഞ് കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്
കച്ചവടക്കാരന്‍ ഇരുമ്പു വടി ഉപയോഗിച്ച് പതിനാലുകാരനെ അടിച്ചു കൊല്ലുകയായിരുന്നു. ഇത് തടയാന്‍ ശ്രമിച്ച കുട്ടിയുടെ സഹോദരനെയും കച്ചവടക്കാരനും കൂട്ടാളികളും മര്‍ദ്ദിക്കുകയും ചെയ്തു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കുട്ടിയെ രക്ഷിക്കാന്‍ പരമാവധി ശ്രമിച്ചതായും എന്നാല്‍ വ്യാപാരിയുടെ ആക്രമണത്തില്‍ നിന്ന് സഹോദരനെ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും സഹോദരന്‍ ഷെയ്ക് ഷഹാബുദ്ദിന്‍ പൊലീസിനോട് പറഞ്ഞു. വ്യാപാരിയ്‌ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.