ന്യൂഡല്‍ഹി|
jibin|
Last Updated:
വ്യാഴം, 3 ജൂലൈ 2014 (13:22 IST)
യുവാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് അകന്നതാണ് തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് കാരമായി തീര്‍ന്നതെന്ന് സിപിഎം. തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച്
കേന്ദ്രക്കമ്മിറ്റി നടത്തിയ അവലോകന റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്നത്തെ യുവാക്കള്‍ക്ക് പാര്‍ട്ടിയോടും അതിന്റെ രാഷ്ട്രീയത്തോടും താല്‍പ്പര്യമില്ലെന്നും. പാര്‍ട്ടിയുടെ കാലഹണപ്പെട്ട മുദ്രാവാക്ക്യങ്ങളും പഴഞ്ചന്‍ രീതികളും മാറ്റേണ്ട സമയമായെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി കേരളത്തില്‍ രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും ജയിക്കാനായില്ലെന്നും.
ആര്‍എസ്പി മുന്നണി വിട്ടുപോയത് കനത്ത തിരിച്ചടിയായെന്നും. തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിഞ്ഞത് ചില പ്രാദേശിക കാരണങ്ങള്‍ കൊണ്ടാണെന്നും പാര്‍ട്ടി വിലയിരുത്തി. കൊല്ലം, ആലപ്പുഴ, കോഴിക്കോട് മണ്ഡലങ്ങളില്‍ പാര്‍ട്ടി സംഘടനാ ദൗര്‍ബല്യം നേരിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബംഗാളിലും കേരളത്തിലും എല്‍ഡിഎഫ് വോട്ടുകള്‍ ബിജെപിക്ക് ചോര്‍ന്നു. കേരളത്തിലെ ചില ജാതി സംഘടനകള്‍ കോണ്‍ഗ്രസിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.