പോക്കറ്റടിച്ച് കേന്ദ്രം; മണ്ണെണ്ണയ്ക്കും ഗ്യാസിനും വില കൂടുന്നു

ന്യൂഡൽഹി , മണ്ണെണ്ണ , ഗ്യാസ്, വില
ന്യൂഡൽഹി| jibin| Last Modified ചൊവ്വ, 24 ജൂണ്‍ 2014 (16:21 IST)
ആവശ്യ സാധനങ്ങളുടെ കുതിക്കുന്ന കൂട്ടത്തില്‍ ഇനി മണ്ണെണ്ണയ്ക്കും ഗ്യാസിനും വില കൂടും. മണ്ണെണ്ണയ്ക്ക് ലിറ്ററിന് ഒരു രൂപയും പാചകവാതക സിലിണ്ടറുകളുടെ വിലയിൽ അഞ്ചു രൂപയും കൂടാനാണ് സാഹചര്യമൊരുങ്ങുന്നത്. ഈ വിഷയത്തില്‍ ആവശ്യമായ വില കൂട്ടണമെന്ന് ആവശ്യപ്പെട്ട് പെട്രോളിയം മന്ത്രാലയം മന്ത്രിസഭാ യോഗത്തിൽ നൽകാനുള്ള കുറിപ്പ് തയ്യാറാക്കി.

ഈ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ,​ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്ന് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുടെ നേതൃതത്തിൽ ഇന്ന് രണ്ടാമതൊരു യോഗവും ചേർന്നു.

ഗ്യാസ് വില വർദ്ധിപ്പിക്കുന്ന കാര്യത്തില്‍ യുപിഎ സർക്കാരിന്റെ കാലത്ത് രംഗരാജൻ സമിതി
കൊണ്ടുവന്ന ഫോർമുല ഈ സര്‍ക്കാരും അംഗീകരിക്കാനാണ് നീക്കം. ഇത് പ്രകാരം ഏപ്രിൽ ആഭ്യന്തര ഗ്യാസ് ഉൽപന്നങ്ങളുടെ വില ബ്രിട്ടീഷ് തെർമൽ യൂണിറ്റ് അനുസരിച്ച് 8.4 ഡോളർ വീതം ഉയർത്താനാണ് ശുപാർശ. റെയില്‍വെ ചര്‍ക്കു കൂലിയും ടിക്കറ്റ് നിരക്കും കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസിനും മണ്ണെണ്ണയ്ക്കും മോഡി സര്‍ക്കാര്‍ വില കൂട്ടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :