ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 12 ജൂണ്‍ 2014 (11:47 IST)
ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായി വിശാല്‍ ശിഖയെ നിയമിച്ചു. ഇന്‍ഫോസിസ് ഡയറക്ടര്‍ ബോര്‍ഡാണ് പുതിയ തീരുമാനമെടുത്തത്. തുടര്‍ന്ന് സ്ഥാപക മേധാവി നാരായണമൂര്‍ത്തിക്ക് പടിയിറങ്ങും.
വിശാല്‍ ശിഖ ആഗസ്റ്റ് ഒന്നിന് സ്ഥാനമേല്‍ക്കും. ജര്‍മന്‍ ആസ്ഥാനമായ സോഫ്റ്റ് വെയര്‍ കമ്പനിയായ എസ്എപി യുടെ ചീഫ് ടെക്നോളജി ഓഫിസറും ഡയറക്ടര്‍ ബോര്‍ഡ് അംഗവുമാണ് വിശാല്‍ ശിഖ.
ഇന്‍ഫോസിസിന്‍റെ ചരിത്രത്തില്‍ കമ്പനിക്ക് പുറത്തുനിന്ന് സിഇഒ ആകുന്ന ആദ്യ വ്യക്തിയാണ് ശിഖ. ഇന്‍ഫോസിസ് സഹസ്ഥാപകനും മലയാളിയായ എസ്.ഡി ഷിബു ലാലാണ് നിലവിലെ സിഇഒ.