ഗുരുവായൂർ|
jibin|
Last Modified വെള്ളി, 13 ജൂണ്‍ 2014 (09:15 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സംസ്കാര ശൂന്യമായ ഭാഷയിൽ പരാമർശിക്കുന്ന
ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് മാഗസിനിലെ പേജ് വിവാദമാകുന്നു. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ള യൂണിയനാണ് മാഗസിൻ പുറത്തിറക്കിയത്.
മാഗസിന്റെ ഭാഗമായി ചേർത്തിട്ടുള്ള പദപ്രശ്‌നത്തിൽ നരേന്ദ്രമോഡിയെക്കൂടാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മൻമോഹൻ സിംഗ്, മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ, ശശി തരൂർ, രാഹുൽഗാന്ധി, അരവിന്ദ് കേജ്‌രിവാൾ, മാതാ അമൃതാന്ദമയി എന്നിവരെ കുറിച്ചും മോശം പരാമർശങ്ങളുണ്ട്. മാഗസിന്റെ 80 പേജിലാണ് വിവാദ പരാമർശങ്ങൾ.
വിപിൻരാജ് ആണ് സ്റ്റുഡന്റ് എഡിറ്റർ. സ്റ്റാഫ് എഡിറ്റർ പ്രൊഫ. സന്തോഷാണ്. കോളജ് പ്രിൻസിപ്പലായ ഡോ ഡി ജയപ്രസാദ് ആണ് പ്രസാധകൻ. മോഡിയെ സംസ്കാര ശൂന്യമായ ഭാഷയിൽ പരാമർശിക്കുന്ന മാഗസിൻ പിൻവലിക്കണമെന്നും, മാഗസിൻ തയ്യാറാക്കിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. കഴിഞ്ഞ മാർച്ച് 26 നാണ് മാഗസിൻ പ്രകാശനം ചെയ്തത്. എന്നാൽ ജൂണിൽ കോളേജ് തുറന്ന ശേഷമാണ് മാഗസിൻ കുട്ടികൾക്ക് വിതരണം ചെയ്തത്.